സ്ഥാപന ഘടന
01
രാഷ്ട്രീയ നേതൃത്വവും ഭരണസമിതിയും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്ത്തനങ്ങള്ക്കും ഭരണനടപടികള്ക്കും നേതൃത്വം നല്കുന്നു.
വൈസ് പ്രസിഡന്റ്
ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തില് ഭരണ ചുമതലകള് നിര്വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്.
02
സ്ഥിരം സമിതികള് (Standing Committees)
പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വികസന പദ്ധതികള് നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ആരോഗ്യ-വിദ്യാഭ്യാസ പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചു നടപ്പിലാക്കുന്നു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
സാമൂഹിക സുരക്ഷയും ജനക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു.
മറ്റ് ഉപസമിതികള്
പ്രത്യേക മേഖലകളിലെ പ്രവര്ത്തനങ്ങള്ക്കായി രൂപീകരിക്കുന്ന സമിതികൾ വിവിധ പദ്ധതികള്ക്ക് പിന്തുണ നൽകുന്നു.
03
ഉദ്യോഗസ്ഥ ഭരണ സംവിധാനം
പഞ്ചായത്ത് സെക്രട്ടറി / അസിസ്റ്റന്റ് സെക്രട്ടറി
പ്രധാന ഭരണ ഉദ്യോഗസ്ഥൻ. ഓഫീസ് പ്രവര്ത്തനങ്ങള്, ഫയല് നടപടികൾ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ചുമതല, പട്ടികജാതി വികസന പദ്ധതികളുടെ നിര്വഹണം എന്നിവ ഏകോപിപ്പിക്കുന്നു.
ഹെഡ് ക്ലാർക്ക്
ദൈനംദിന ഓഫീസ് പ്രവര്ത്തനങ്ങള്ക്കും ഫയല് നടപടികൾക്കും മേല്നോട്ടം വഹിക്കുന്നു. ജീവനക്കാരുടെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നു.
അക്കൗണ്ടന്റ്
സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. വരുമാന-ചെലവ് കണക്കുകൾ, ബജറ്റ്, നികുതി, ധനകാര്യ രേഖകൾ എന്നിവ ക്രമീകരിക്കുന്നു.
സീനിയർ ക്ലർക്ക് & ക്ലർക്ക്
ഫയലുകൾ, രേഖകൾ, നികുതി പിരിവ്, അപേക്ഷകൾ എന്നിവ കൈകാര്യം ചെയ്യുന്നു. വാർഡ് അടിസ്ഥാനത്തിലുള്ള സേവന പ്രവര്ത്തനങ്ങള് നിര്വഹിക്കുന്നു.
ഓഫീസ് അറ്റൻഡന്റ്
ദൈനംദിന ഓഫീസ് പ്രവര്ത്തനങ്ങള്ക്കും രേഖകള് കൈമാറുന്നതിനും പൊതുവായ സഹായ പ്രവര്ത്തനങ്ങള്ക്കും പിന്തുണ നല്കുന്നു.
04
പ്രധാന ഘടകങ്ങളുടെ ചുരുക്ക വിവരണം
ഗ്രാമസഭ
പഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗമാണ് ഗ്രാമസഭ. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്ത് തീരുമാനങ്ങൾ നിർദ്ദേശിക്കുന്നു.
ഗ്രാമപഞ്ചായത്ത് കമ്മിറ്റി
ജനപ്രതിനിധികളടങ്ങിയ ഭരണസമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിന്റെ വികസനവും ഭരണപരമായ കാര്യങ്ങളും ഇത് നിയന്ത്രിക്കുന്നു.
പ്രസിഡന്റ് & വൈസ് പ്രസിഡന്റ്
പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളായ ഇവർ ഭരണനടപടികൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു.
സ്ഥിരം സമിതികൾ
വികസനം, ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രത്യേക സമിതികളാണിത്.
പഞ്ചായത്ത് സെക്രട്ടറി
പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനായ സെക്രട്ടറി ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.