വാർത്തകളും വിവരങ്ങളും
ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട പ്രവർത്തനത്തോടനുബന്ധിച്ച് പ്രത്യേകം വാർഡ് തല ജനജാഗ്രതാ സമിതി ഇലഞ്ഞിയിൽ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞിയിൽ ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച നാം നാടിന്റെ കാവലാൾ തൂഫാൻ തദ്ദേശം വാർഡ് തല ജനജാഗ്രതാ സമിതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. ഷിബു പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡിൻസി ജോജി അധ്യക്ഷത വഹിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സെൻ്റ് പീറ്റേഴ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബോടു കൂടിയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്നും പഞ്ചായത്ത് കാര്യാലയം വരെ വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത തൂഫാൻ സന്ദേശ യാത്ര റാലിയും നടന്നു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ വർഗീസ് തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണം നിർവഹിച്ചു. ചടങ്ങിൽ തൂഫാൻ സത്യ പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി. ജോസഫ്, സുരേഷ് നാണുകുട്ടൻ, മോളി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റോ അഗസ്റ്റിൻ, മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോണി അരീക്കാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിജി പീറ്റർ, ഡോജിൻ ജോൺ, ജോയ്സ് മാമ്പള്ളിൽ, മോളി ആന്റണി, മാജി സന്തോഷ്, മത്തായിക്കുഞ്ഞ്, എൽസി ടോമി, പി വി സാജു, സി.ഡി.എസ്. ചെയർപേഴ്സൺ കുമാരി പ്രസാദ്, സെൻ്റ് പീറ്റേഴ്സ് ഹൈസ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി. കുന്നംപുറം, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലിസി അഗസ്റ്റിൻ, വിസാറ്റ് കോളേജ് എൻ.എസ്.എസ്. കോർഡിനേറ്റർ രാഹുൽ കെ.ആർ., പി.ആർ.ഒ. ഷാജി ആറ്റുപുറം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിസാഡ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ, സെൻ്റ് പീറ്റേഴ്സ് ഹൈസ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ, പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ആശാപ്രവർത്തകർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സിജുമോൻ ജോസഫ്, ബിജു ജോസഫ്, രാജേഷ് മരങ്ങാട്ട്, പി എം ചാക്കപ്പൻ, ടി ജി കുട്ടപ്പൻ, നെൽസൺ പോൾ, പൊതുപ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു.