അപേക്ഷിക്കുന്ന വിധം

സാമൂഹിക സുരക്ഷാ/ക്ഷേമ പെൻഷനുകൾക്കായി അപേക്ഷിക്കുന്നതിനുള്ള ലളിതമായ വഴികൾ താഴെ നൽകുന്നു:

  1. അക്ഷയ കേന്ദ്രങ്ങൾ (Akshya Centres) വഴി:

  • ആവശ്യമായ രേഖകളുമായി സമീപത്തുള്ള ഏതെങ്കിലും അക്ഷയ കേന്ദ്രം സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴി സാധിക്കും.

  1. ഓൺലൈൻ വഴി നേരിട്ട് (Sevana Pension Portal):

  • കേരള സർക്കാരിന്റെ സേവന പെൻഷൻ പോർട്ടൽ (Sevana Social Security Pension) മുഖേന സ്വന്തമായോ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം.

ആവശ്യമായ പ്രധാന രേഖകൾ:

  • ആധാർ കാർഡ് (Aadhaar Card)

  • വയസ്സ് തെളിയിക്കുന്ന രേഖ

  • റേഷൻ കാർഡ്

  • ഇലക്ഷൻ ഐ ഡി കാർഡ്

  • വാർഷിക വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നത്)

  • ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (പെൻഷൻ തുക നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്നതിന്)

  • പാസ്പോർട്ട് സൈസ് ഫോട്ടോ

  • പ്രത്യേക പെൻഷനുകൾക്ക് (ഉദാഹരണത്തിന് വികലാംഗ പെൻഷൻ) മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് / തിരിച്ചറിയൽ കാർഡ്, വിധവാ/അവിവാഹിത പെൻഷൻ - പുനർവിവാഹം ചെയ്തിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ്, ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റ്