ഈ സൈറ്റ് അപൂർണമാണ്.നിലവിൽ അപ്‌ഡേഷൻ നടന്നു കൊണ്ടിരിക്കുകയാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് സ്ഥാപിച്ച തിരുവിതാംകൂറിന്റെ വടക്കുഭാഗത്ത് കൊച്ചിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമമായിരുന്നു ഇലഞ്ഞി. ഇതിനുമുമ്പ് ഇവിടം വടക്കുംകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്നു. ഈ മേഖലയുടെ ഭരണപരമായ ചുമതലകൾ പനച്ചിയേൽ യജമാന്‍മാർ എന്നറിയപ്പെടുന്ന നാടുവാഴികൾ തലമുറകളായി നിര്‍വഹിച്ചു പോന്നിരുന്നു. എലവഞ്ചിയൂർ എന്നായിരുന്നു ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കാലാന്തരത്തിൽ എലവഞ്ചിയൂർ എലഞ്ഞിയായും പിന്നീട് ഇലഞ്ഞിയായും പരിണമിച്ചു. ഇലഞ്ഞിയെന്ന സസ്യനാമത്തിൽ നിന്നും ഈ സ്ഥലപ്പേര് ഉണ്ടായതായും പറയപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഈ പ്രദേശത്തെ ജനങ്ങൾ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ കൊടിക്കീഴിൽ അണിനിരന്ന് തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ജോണ്‍ ജോര്‍ജ് തോട്ടത്തിന്റെ ധീരമായ പോരാട്ടത്തെ മാനിച്ച് ഭാരത സര്‍ക്കാർ താമ്രപത്രം നല്‍കി ആദരിച്ചു. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ഇലഞ്ഞി ഗവ:എൽ.പി.സ്കുളാണ്. 1956-ൽ ഇലഞ്ഞി ഗവ. ഡിസ്പെന്‍സറി ആരംഭിച്ചു. മലയാളത്തിലെ മഹാകവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ അനുസ്മണാര്‍ഥം ആരംഭിച്ച സിസ്റ്റർ മേരി ബനീഞ്ഞ അനുസ്മരണ സമിതി എന്ന സാംസ്കാരിക സംഘടന ഇപ്പോൾ ഇലഞ്ഞിയിൽ പ്രവര്‍ത്തിച്ചുവരുന്നു. ഈ ഗ്രാമത്തിലെ ആദ്യത്തെ റോഡ് കൂത്താട്ടുകുളം തലയോലപ്പറമ്പ് റോഡാണ്. 70 വര്‍ഷം മുമ്പായിരുന്നു അമ്മാവൻ എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ ബസ് ഓടിയിരുന്നത്. അഞ്ചു നൂറ്റാണ്ടുകളിലേറെ പഴക്കമുള്ള മുത്തോലപുരം മുദ്ദേവർ ക്ഷേത്രം, ആലപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രംഇലഞ്ഞി മഹാദേവർ ക്ഷേത്രംഇലഞ്ഞി ഫെറോന പള്ളി, പെരുമ്പടവംകാവ്, മുത്തോലപുരം പള്ളി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ. വിനോദസഞ്ചാര കേന്ദ്രമായ കൂരുമല ഈ പഞ്ചായത്തിലാണ്. വിവിധ ജാതി മതസ്ഥരായ ആളുകൾ ഇടകലര്‍ന്ന് വസിക്കുന്ന ഗ്രാമമാണ് ഇലഞ്ഞി ഗ്രാമപഞ്ചായത്ത്. അഞ്ചുനൂറ്റാണ്ടിലേറെ പഴക്കമുള്ള മുത്തോലപുരം മുദേവർ ക്ഷേത്രം, മുത്തോലപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രംഇലഞ്ഞി മഹാദേവർ ക്ഷേത്രംഇലഞ്ഞി ഫെറോന പള്ളി എന്നീ ആരാധനാലയങ്ങൾ ഈ ഗ്രാമത്തിലെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളായി നില കൊള്ളുന്നു. ഇലഞ്ഞിക്കാവ് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രംകൂര് സെന്റ് സേവ്യേഴ്സ് പള്ളിമുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിപെരുമ്പടവം കാവ് എന്നിവയും പ്രധാന ആരാധനാലയങ്ങൾ ആണ്. ഇതു കൂടാതെ മറ്റു കാവുകളും ചെറിയ ക്ഷേത്രങ്ങളും പള്ളികളും വിവിധ സ്ഥലങ്ങളിലായി പഞ്ചായത്തിലുണ്ട്. ഇലഞ്ഞി ഫെറോന പള്ളി തിരുനാൾ, ഭഗവതി ക്ഷേത്രത്തിലെ ആറാട്ട്, ശ്രീധര്‍മ്മശാസ്താക്ഷേത്ര ഉല്‍സവം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങൾ. കലാസാഹിത്യരംഗത്ത് ഇലഞ്ഞിക്ക് തനതായ ഒരു വ്യക്തിത്വം അവകാശപ്പെടാനുണ്ട്. കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞ(മേരി ജോണ്‍ തോട്ടം) സാഹിത്യരംഗത്ത് ഇലഞ്ഞിയുടെ സംഭാവനയാണ്. മലയാള സാഹിത്യരംഗത്തെ പെരുമ്പടവം ശ്രീധരൻ ഈ നാടിന്റെ അഭിമാനമാണ്. മണ്ണാര്‍കാട്ട് മാടമ്പിശങ്കരഗിരി തുടങ്ങിയ ചരിത്ര നോവലുകളുടെ കര്‍ത്താവ് ജോണ്‍പീറ്റർ തോട്ടം, ഫാദർ ജോര്‍ജ്ജ് കുഴിവേലിത്തടംനാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്ന ജെ.ഇലഞ്ഞിഗാനരചയിതാവായിരുന്ന പെരുമ്പടവം പി.കെ.നായർ തുടങ്ങിയവർ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് കടന്നു പോയവരാണ്. കഥകളി ആചാര്യൻ കലാമണ്ഡലം സി.ആർ.രാമൻ നമ്പൂതിരിയും ഇന്നാട്ടുകാരനാണ്. പഞ്ചായത്തിൽ നിലവിലുള്ള വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഇലഞ്ഞി ഗവ.എൽ.പി.സ്കൂൾ ആണ്. 1925-ൽ സെന്റ് പീറ്റേഴ്സ് ഇംഗ്ളീഷ് മിഡിൽ സ്കൂളായി തുടങ്ങിയ സ്ഥാപനമാണ് ഇന്നത്തെ സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്. ഇലഞ്ഞി ഗവ. എൽ. പി. എസിനെ കൂടാതെ പഞ്ചായത്തിൽ സര്‍ക്കാർ മേഖലയിലുള്ള വിദ്യാലയമാണ് ആലപുരം ഗവ. എൽ. പി. എസ്. പഞ്ചായത്തിലെ മറ്റൊരു സര്‍ക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് ഇലഞ്ഞി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ. സ്വകാര്യമേഖലയിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ളിക് സ്കൂൾ തുടങ്ങിയ സ്കൂളുകൾ പ്രവര്‍ത്തിക്കുന്നു. പൊന്‍കുറ്റി മരിയാലയം ചാരിറ്റബിൾ സൊസൈറ്റിയാണ് പഞ്ചായത്തിൽ അഗതികള്‍ക്കുള്ള ആശ്രയകേന്ദ്രം. കൂര് സാംസ്കാരിക നിലയമാണ് പഞ്ചായത്തിലെ ഗ്രന്ഥശാല. ആലപുരം ജയ്ഹിന്ദ് വായനശാലയും പഞ്ചായത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രമാണ്.